Posted On
date_range Updated On
date_range എലൈറ്റ് സ്വിമ്മിങ്: കായികതാരങ്ങളുടെ തെരഞ്ഞെടുപ്പ് നാളെ
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തില്‍ പ്രവര്‍ത്തിക്കുന്ന എലൈറ്റ് സ്വിമ്മിങ് സ്കീമിന്‍െറ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കായിക താരങ്ങള്‍ 11ന് രാവിലെ എട്ടിന് നീന്തല്‍ക്കുളത്തില്‍ ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു. 18നും 21നും ഇടയില്‍ പ്രായമുള്ള കായികതാരങ്ങളെയാണ് ട്രയല്‍സില്‍ പരിഗണിക്കുന്നത്.
സ്വിമ്മിങ് സ്കീമില്‍ ഉള്‍പ്പെട്ട കായികതാരങ്ങളുടെ കുറഞ്ഞ യോഗ്യത സീനിയര്‍, ജൂനിയര്‍ നാഷനല്‍സില്‍ മൂന്നാം സ്ഥാനമോ സ്കൂള്‍ നാഷനല്‍സില്‍ മൂന്നാം സ്ഥാനമോ ആണ്. ഫോണ്‍: 0471-2330167.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.