Posted On
date_range Updated On
date_range ഡബ്ള്യു.ബി.സി കിരീടം വീണ്ടും അല്‍വാറെസിന്
ലോസ്ആഞ്ജലസ്: വേള്‍ഡ് ബോക്സിങ് കൗണ്‍സില്‍ കിരീടം മെക്സികോയുടെ കാനെലോ അല്‍വാറെസ് നിലനിര്‍ത്തി. ആറു റൗണ്ട് നീണ്ട പോരാട്ടത്തില്‍ ബ്രിട്ടന്‍െറ ആമിര്‍ ഖാനെ ഇടിച്ച് തോല്‍പിച്ചാണ് 25കാരനായ അല്‍വാറെസ് ഒരിക്കല്‍കൂടി കിരീടമണിഞ്ഞത്. ലാസ് വെഗാസില്‍ നടന്ന മത്സരത്തില്‍ തിങ്ങിനിറഞ്ഞ നാട്ടുകാരെ സാക്ഷിയാക്കിയാണ് അല്‍വാറെസ് മത്സരത്തിനിറങ്ങിയത്. ആദ്യ റൗണ്ടുകളില്‍ മികച്ച പ്രതിരോധം തീര്‍ത്ത ആമിര്‍ ഖാനെ അവസാന റൗണ്ടുകളില്‍ അല്‍വാറെസ് ഇടിച്ചിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.