Posted On
date_range Updated On
date_range പ്രഫഷനല്‍ ബോക്സിങ്: വിജേന്ദറിന് അഞ്ചാംജയം
ലണ്ടന്‍: പ്രഫഷനല്‍ ബോക്സിങ്ങില്‍ ഇന്ത്യയുടെ വിജേന്ദര്‍ സിങ് കുതിപ്പ് തുടരുന്നു. ഫ്രഞ്ച് താരം മാത്യോസേ റോയറെ അഞ്ചു റൗണ്ട് പോരാട്ടത്തിനൊടുവിലാണ് വിജേന്ദര്‍ തോല്‍പിച്ചത്. വിജേന്ദറിന്‍െറ തുടര്‍ച്ചയായ അഞ്ചാംജയമാണിത്. പരിചയസമ്പന്നനായ എതിരാളി റോയര്‍ക്ക് ഒരവസരവും നല്‍കാതെയാണ് വിജേന്ദര്‍ മത്സരം സ്വന്തമാക്കിയത്. ചോരയൊലിച്ച കണ്ണുമായാണ് റോയര്‍ റിങ്ങില്‍നിന്ന് മടങ്ങിയത്. റോയര്‍ മികച്ച എതിരാളിയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് മത്സരത്തിനിറങ്ങിയത്. അമച്വര്‍ ബോക്സിങ്ങില്‍നിന്ന് വളരെ വ്യത്യസ്തമാണ് പ്രഫഷനല്‍ ബോക്സിങ്. പ്രഫഷനല്‍ ബോക്സിങ്ങില്‍ എനിക്ക് പരിചയസമ്പത്ത് ആകുന്നതേയുള്ളൂ -മത്സരശേഷം വിജേന്ദര്‍ പ്രതികരിച്ചു. മേയ് 13നാണ് താരത്തിന്‍െറ അടുത്തമത്സരം. ജൂലൈ 16ന് വിജേന്ദറിന്‍െറ മത്സരം ഇന്ത്യയില്‍ സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.