അന്തര്‍ സര്‍വകലാശാല വനിതാ വോളിബാള്‍: കാലിക്കറ്റിന് രണ്ടാം സ്ഥാനം


മലപ്പുറം: ഹരിയാനയിലെ കുരുക്ഷേത്ര യൂനിവേഴ്സിറ്റിയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വനിതാ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല ടീം റണ്ണേഴ്സ് അപ്പായി. തിങ്കളാഴ്ച ഫൈനലില്‍ ആതിഥേയരായ കുരുക്ഷേത്ര ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് ജയിച്ചത്. സ്കോര്‍: 25-15, 24-26, 20-25, 17-25. സെമിഫൈനലില്‍ പാട്യാല പഞ്ചാബി സര്‍വകലാശാലയെ മികച്ച വ്യത്യാസത്തില്‍ തോല്‍പ്പിച്ച കാലിക്കറ്റിന് ഇടവേളക്ക് ശേഷം കിരീടം തിരിച്ചുപിടിക്കാനുള്ള അവസരം നഷ്ടമായി. സഞ്ജയ് എസ്. ബാലിഗ പരിശീലിപ്പിക്കുന്ന ടീമിന്‍െറ മാനേജര്‍ തുഷാര ഫിലിപ്പാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.