Posted On
date_range Updated On
date_range കാന്‍ഡിഡേറ്റ് ചെസ്; ആനന്ദിന് ജയത്തോടെ തുടക്കം
മോസ്കോ: ഈ വര്‍ഷത്തെ ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്നസ് കാള്‍സനിന്‍െറ എതിരാളിയെ നിര്‍ണയിക്കുന്ന കാന്‍ഡിഡേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ ബള്‍ഗേറിയയുടെ വെസ്ലിന്‍ ടോപലോവിനെ വീഴ്ത്തിയാണ് ആനന്ദ് തുടക്കം ഗംഭീരമാക്കിയത്. ചെസ് വിദഗ്ധര്‍ എഴുതിത്തള്ളിയ പടത്തലവന്‍െറ ഉജ്ജ്വല തിരിച്ചുവരവുകൂടിയാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ വിജയം. മുന്‍നിരക്കാരായ എട്ടുപേരാണ് കാന്‍ഡിഡേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. ശനിയാഴ്ചത്തെ മറ്റു മത്സരങ്ങളില്‍ ഹികാരു നകാമുറ-ഫാബിയാനോ കറൗന, അനിഷ് ഗിരി-ലെവോണ്‍ അരോണിയന്‍, പീറ്റര്‍ സ്വിഡ്ലര്‍-സെര്‍ജി കരാകിന്‍ മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. നവംബര്‍ 11 മുതല്‍ 30 വരെയാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.