Posted On
date_range Updated On
date_range ദേശീയ ബീച്ച് വോളി വനിതാ കിരീടം കേരളത്തിന്
കോഴിക്കോട്: 16ാമത് ദേശീയ ബീച്ച് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ആന്ധ്രപ്രദേശിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ആതിഥേയരായ കേരളം ചാമ്പ്യന്മാരായി. കേരളത്തിന്‍െറ കെ.പി. ആതിര, മേരി അമിഷ എന്നിവരടങ്ങിയ ടീമാണ് ആവേശകരമായ മത്സരത്തിനൊടുവില്‍ കിരീടമണിഞ്ഞത്. സ്കോര്‍: 20-22, 27-25, 15-10. പുരുഷവിഭാഗം ഫൈനലില്‍ തമിഴ്നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി തെലങ്കാന ചാമ്പ്യന്മാരായി. തെലങ്കാനയുടെ പി. കൃഷ്ണ ചൈതന്യ, എസ്. രവീന്ദ്ര റെഡ്ഡി എന്നിവരാണ് തമിഴ്നാടിന്‍െറ ശിവബാലന്‍-ദാമോദരന്‍ സഖ്യത്തെ 21-15, 21-19 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. ആന്ധ്രപ്രദേശിന്‍െറ മഹേശ്വരി-മഹാലക്ഷ്മി ടീമിനെയാണ് കേരളത്തിന്‍െറ വനിതാ ടീം ഫൈനലില്‍ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.