Posted On
date_range Updated On
date_range ബീച്ച് വോളി ദേശീയ ചാമ്പ്യന്‍ഷിപ് നാളെ മുതല്‍ കോഴിക്കോട്
കോഴിക്കോട്: 16ാമത് നാഷനല്‍ ബീച്ച് വോളിബാള്‍ ചാമ്പ്യന്‍ഷിപ് മാര്‍ച്ച് മൂന്നുമുതല്‍ അഞ്ചുവരെ കോഴിക്കോട് ബീച്ചില്‍ നടക്കും. സംസ്ഥാന വോളിബാള്‍ അസോസിയേഷനും ബീച്ച് അക്കാദമിയും ജില്ലാ വോളിബാള്‍ അസോസിയേഷനും ചേര്‍ന്നാണ് ചാമ്പ്യന്‍ഷിപ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 16ഓളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. കേരളത്തില്‍നിന്ന് നാലു വീതം പുരുഷ-വനിതാ ടീമുകളുണ്ട്. നാല് കോര്‍ട്ടുകളിലാണ് മത്സരങ്ങള്‍. ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ആലുങ്ങല്‍ മുഹമ്മദ് നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.കെ. നിഷാദ്, പ്രഫ. നാലകത്ത് ബഷീര്‍, സി. സത്യന്‍, പി. രാജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.