രാഹുല്‍ ദ്രാവിഡ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഉപദേശകന്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും അണ്ടര്‍ 19 ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിന്‍െറ ഉപദേശകനായി നിയമിച്ചു. പ്രധാന പരിശീലകനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പാഡി അപ്ടണെ തെരഞ്ഞെടുത്തു. മുന്‍ രഞ്ജി താരം സുബിന്‍ ഭരുചയാണ് ഡയറക്ടര്‍. ഡെയര്‍ഡെവിള്‍സിന്‍െറ ഉപദേശകനായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും ഡല്‍ഹിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ തൃപ്തനാണെന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാനാകുമെന്നാണ് വിശ്വാസമെന്നും ദ്രാവിഡ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.