റിയോയില്‍ ബിന്ദ്ര പതാകയേന്തും

ന്യൂഡല്‍ഹി: ആഗസ്റ്റ് അഞ്ചിന് ബ്രസീലിലെ റിയോ ഡെ ജനീറോയില്‍ അരങ്ങേറുന്ന ഒളിമ്പിക്സില്‍ ഷൂട്ടിങ് താരവും മുന്‍ സ്വര്‍ണമെഡല്‍ ജേതാവുമായ അഭിനവ് ബിന്ദ്ര ഉദ്ഘാടനചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തും.  അഞ്ചാം ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ബിന്ദ്ര 2008ല്‍ ബെയ്ജിങ്ങിലാണ് സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ ലണ്ടനില്‍ സുശീല്‍ കുമാറാണ് പതാകയേന്തിയത്.

അതേസമയം, ടെന്നിസ് പുരുഷ ഡബ്ള്‍സില്‍ സാകേത് മൈനേനിയെ കൂട്ടുകാരനായി തെരഞ്ഞെടുക്കാന്‍ രോഹന്‍ ബൊപ്പണ്ണ തീരുമാനിച്ചു. ആരുടേയും പേര് പറയാതെയാണ് ബൊപ്പണ്ണ പ്രസ്താവനയില്‍ സൂചന നല്‍കിയത്. ഇതോടെ ലിയാണ്ടര്‍ പേസിന് തുടര്‍ച്ചയായ ഏഴാം ഒളിമ്പിക്സെന്ന സ്വപനത്തിന് തിരിച്ചടിയായി. എന്നാല്‍,  ബൊപ്പണ്ണ സഹതാരമായി സാകേതിനെ തെരഞ്ഞെടുത്താല്‍ അഖിലേന്ത്യാ ടെന്നിസ് ഫെഡറേഷന്‍ സമ്മതം മൂളില്ളെന്നും സൂചനയുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.