ഇടിക്കൂട്ടിലെ ചക്രവര്‍ത്തിക്ക് അനുശോചനവുമായി ലോകം

വാഷിങ്ടന്‍: ഇടിക്കൂട്ടിലെ ചക്രവര്‍ത്തിക്ക് അനുശോചനവുമായി ലോകനേതാക്കളും കായികലോകവും. ബോക്സിങ് റിങ്ങിലെ ഇതിഹാസവും അടിച്ചമര്‍ത്തപ്പെട്ടവന്‍െറ ഗര്‍ജനവുമായി നിറഞ്ഞ മുഹമ്മദ് അലിയെ എക്കാലത്തെയും മഹാന്‍ എന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ വിശേഷിപ്പിച്ചത്. ‘അലി ലോകത്തെ കുലുക്കി. എല്ലാവരുടെയും നന്മക്കായിരുന്നു അത്. അതിന്‍െറ പ്രതിഫലം ഞങ്ങളുള്‍പ്പെടെയുള്ളവര്‍ അനുഭവിച്ചു. എക്കാലത്തെയും മികച്ച പോരാളിക്ക് ആദരവ്’ -ഒബാമയും പത്നിയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമാരായ ബില്‍ ക്ളിന്‍റണ്‍, ജോര്‍ജ് ഡബ്ള്യൂ ബുഷ്, പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് എന്നിവരും അനുശോചനമറിയിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സെവാഗ്, ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്, മുന്‍ ബോക്സിങ് ചാമ്പ്യന്‍ മൈക് ടൈസന്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.