Posted On
date_range Updated On
date_range സചിന്‍ റിയോയിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സംഘത്തിന് ആവേശമാവാന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറും റിയോയിലുണ്ടാവും. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാകിന്‍െറ ക്ഷണം സ്വീകരിച്ച് റിയോയിലത്തെുന്ന സചിന്‍ ഇന്ത്യന്‍ ഒളിമ്പിക്സ് ടീമിനെ സന്ദര്‍ശിക്കും. ഇതാദ്യമായാണ് ക്രിക്കറ്റ് ഇതിഹാസം ഒരു ഒളിമ്പിക്സ് വേദിയിലത്തെുന്നത്. ആഗസ്റ്റ് രണ്ടിന് റിയോയിലേക്ക് പുറപ്പെടും. അതേസമയം, സചിന് ലഭിച്ച ക്ഷണം 2024 ഒളിമ്പിക്സില്‍ ക്രിക്കറ്റിന് ഇടംലഭിക്കാന്‍ സാധ്യത ഉയര്‍ത്തുമെന്നാണ് നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.