Posted On
date_range Updated On
date_range ഏഷ്യന്‍ വോളി: ഇന്ത്യന്‍ ജൂനിയര്‍ വനിതാ ടീം ഇന്ന് പുറപ്പെടും
കോട്ടയം: ഏഷ്യന്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ജൂനിയര്‍ വനിതാ ടീം ബുധനാഴ്ച തായ്ലന്ഡിലേക്ക് പുറപ്പെടും. ഗുജറാത്തിലെ ഗാന്ധിനഗര്‍ സായ് സെന്റില്‍ മൂന്നുമാസമായി പരിശീലനം നടത്തുന്ന ടീം ഇവിടെനിന്നാണ് യാത്രതിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ഈമാസം 23നാണ്. 30 വരെയാണ് ചാമ്പ്യന്‍ഷിപ്. ടീമില്‍ നാല് മലയാളികളുണ്ട്.
കോട്ടയം സ്വദേശിനി വി. ഗൗരി ലക്ഷ്മി, മായാ തോമസ് (ഇരുവരും തിരുവനന്തപുരം സായ് സെന്റര്‍), അലീന ശിവന്, എസ്. സൂര്യ (ഇരുവരും തലശ്ശേരി സായ്) എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. അജയ് ജഗറയും വര്ധിനിയുമാണ് ഇന്ത്യന്‍ ടീമിന്‍െറ പരിശീലകര്‍. മറ്റ് ടീം അംഗങ്ങള്‍: വാലാ കിംജല്, വാലാ ചേത്ന (ഇരുവരും ഗുജറാത്ത്), സ്റ്റാന്‍സി അനിഫ (ഗോവ), അനുപ്രിയ (തമിഴ്നാട്), ഇഷിത റോയി (ബംഗാള്‍), ശിവാനി (ഹിമാചല്‍പ്രദേശ്), സുട്വീര് കൗര്‍ (പഞ്ചാബ്), അനന്യ (പഞ്ചാബ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.