Posted On
date_range Updated On
date_range സിക വൈറസ് ദക്ഷിണാഫ്രിക്കന്‍ താരം ഒളിമ്പിക്സിനില്ല
ലോസ്ആഞ്ജലസ്: സിക വൈറസ് ഭയന്ന് ദക്ഷിണാഫ്രിക്കയുടെ വനിതാ ഗോള്‍ഫ്താരവും ലോക റാങ്കിങ്ങില്‍ 38ാം സ്ഥാനക്കാരിയുമായ ലീ അന്നെ പേസ് ഒളിമ്പിക്സ് മത്സരത്തില്‍നിന്ന് പിന്മാറി. ബ്രസീലില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പല കായികതാരങ്ങളും പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കെ ആദ്യമായാണ് ഗോള്‍ഫ്താരം പിന്മാറ്റം പ്രഖ്യാപിച്ചത്. ബന്ധുക്കളോടും സുഹൃത്തുക്കളോടും അധികൃതരോടും കൂടിയാലോചിച്ച ശേഷമാണ് ഉചിതമായ തീരുമാനമെടുത്തതെന്നും തന്‍െറ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും പേസ് പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിന്മാറാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.