Posted On
date_range Updated On
date_range സീനിയര്‍ വോളി: കേരള പുരുഷന്മാര്‍ ക്വാര്‍ട്ടറില്‍
ബംഗളൂരു: ദേശീയ സീനിയര്‍ വോളിബാളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി കേരളത്തിന്‍െറ പുരുഷന്മാര്‍ ക്വാര്‍ട്ടറില്‍. ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ് എ മത്സരത്തില്‍ റെയില്‍വേയെ എതിരില്ലാത്ത മൂന്നു സെറ്റിന് തകര്‍ത്താണ് കേരളം അവസാന എട്ടിലത്തെിയത്.
സ്കോര്‍: 25-21, 25-12, 25-20. ക്യാപ്റ്റന്‍ ഹഫീലിന്‍െറ നേതൃത്വത്തില്‍ ജെറോം വിനീത്, രാഗേഷ്, എം. വിബിന്‍ ജോര്‍ജ്, ലിബറോ രതീഷ് തുടങ്ങിയ താരങ്ങള്‍ കളംനിറഞ്ഞതോടെ റെയില്‍വേയെ പാളംതെറ്റിക്കാന്‍ കേരളത്തിനായി.
കെ.ജെ. കപില്‍ ദേവ്, മനു ജോസഫ് എന്നീ മലയാളി താരങ്ങള്‍ റെയില്‍വേ നിരയിലുണ്ടായിരുന്നു. പഞ്ചാബുമായുള്ള അവസാന മത്സരത്തില്‍ ജയിച്ചാല്‍ കേരളത്തിന് ഗ്രൂപ് ജേതാക്കളാകാം. ബുധനാഴ്ച കേരള വനിതകള്‍ തമിഴ്നാടിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.