Posted On
date_range Updated On
date_range ബാസ്കറ്റ്ബാള്‍:സതേണ്‍ റെയില്‍വേ, വിജയബാങ്ക് ഫൈനലില്‍
കോഴിക്കോട്: വനിതകളുടെ ആദ്യസെമിയില്‍ പ്രോവിഡന്‍സ് കോഴിക്കോടിനെ പരാജയപ്പെടുത്തി ചെന്നൈ സതേണ്‍ റെയില്‍വേ ഫിയാസ്റ്റോ അഖിലേന്ത്യാ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഫൈനലില്‍ കടന്നു. സ്കോര്‍: 79-58. ശനിയാഴ്ചത്തെ കെ.എസ്.ഇ.ബിയും ഇസ്റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാവും ഞായറാഴ്ചത്തെ ഫൈനലില്‍ സതേണ്‍ റെയില്‍വേ നേരിടുക. പുരുഷവിഭാഗം ആദ്യസെമിയില്‍ വിജയബാങ്ക് ബംഗളൂരു, സെന്‍ട്രല്‍ എക്സൈസ് കൊച്ചിയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. സ്കോര്‍: 88-58. ശനിയാഴ്ചത്തെ പുരുഷ രണ്ടാം സെമിയില്‍ കെ.എസ്.ഇ.ബിയും ഐ.ഒ.ബി ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.