ഫിയസ്റ്റോ അഖിലേന്ത്യ ബാസ്കറ്റ്ബാള്‍: സെമി ഇന്നുമുതല്‍
കോഴിക്കോട്: ഫിയസ്റ്റോ അഖിലേന്ത്യ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ആദ്യ സെമി മത്സരങ്ങള്‍ വെള്ളിയാഴ്ച മുതല്‍. വൈകുന്നേരം അഞ്ചിന് വനിതകളുടെ സെമിയില്‍ ചെന്നൈ ദക്ഷിണ റെയില്‍വേ, കോഴിക്കോട് പ്രോവിഡന്‍സിനെ നേരിടും. രണ്ടാം സെമിയില്‍ കെ.എസ്.ഇ.ബി തിരുവനന്തപുരം, കൊല്‍ക്കത്ത ഈസ്റ്റേണ്‍ റെയില്‍വേയുമായി ഏറ്റുമുട്ടും. പുരുഷവിഭാഗത്തില്‍ 6.30ന് കൊച്ചി സെന്‍ട്രല്‍ എക്സൈസ്, വിജയബാങ്ക് ബംഗളൂരുവിനെ നേരിടും. രണ്ടാം സെമിയില്‍ ഐ.ഒ.ബി ചെന്നൈ, കെ.എസ്.ഇ.ബി തിരുവനന്തപുരത്തെയും നേരിടും.
വ്യാഴാഴ്ച നടന്ന പുരുഷവിഭാഗം ഗ്രൂപ് എയിലെ അവസാനപാദ മത്സരങ്ങളില്‍ ഐ.ഒ.ബി ചെന്നൈ, കൊച്ചി സെന്‍ട്രല്‍ എക്സൈസിനെ 71-55 എന്ന നിലയില്‍ പരാജയപ്പെടുത്തി ഗ്രൂപ് ജേതാക്കളായി. വനിതാവിഭാഗം ഗ്രൂപ് ബിയില്‍ കൊല്‍ക്കത്ത ഈസ്റ്റേണ്‍ റെയില്‍വേ, കേരള പൊലീസിനെ 69-43 സ്കോറിന് പരാജയപ്പെടുത്തി ഗ്രൂപ് ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.