ഫിയാസ്റ്റോ അഖിലേന്ത്യ ബാസ്കറ്റ്ബാള്‍: സെന്‍ട്രല്‍ എക്സൈസിനും കെ.എസ്.ഇ.ബിക്കും ജയം
കോഴിക്കോട്: ഫിയാസ്റ്റോ അഖിലേന്ത്യ ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റിലെ ആദ്യ ദിനത്തില്‍ സെന്‍ട്രല്‍ എക്സൈസിനും കെ.എസ്.ഇ.ബിക്കും ജയം.
പുരുഷ വിഭാഗത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ കാലിക്കറ്റ് ഫിയാസ്റ്റോ ക്ളബിനെ തോല്‍പിച്ചാണ് സെന്‍ട്രല്‍ എക്സൈസ് മുന്നേറിയത്. സ്കോര്‍: 63-52. അഭിലാഷ് (17), നിഖില്‍ (11), യെദ്രിക് (11) എന്നിവരാണ് സെന്‍ട്രല്‍ എക്സൈസിന്‍െറ പ്രധാന സ്കോറര്‍മാര്‍. രണ്ടാമതായി നടന്ന വനിതാ വിഭാഗം മത്സരത്തില്‍ കാലിക്കറ്റ് പ്രോവിഡന്‍സ് വിമന്‍സ് ടീമിനെയാണ് തിരുവനന്തപുരം കെ.എസ്.ഇ.ബി പരാജയപ്പെടുത്തിയത്. സ്കോര്‍: 66-27. കെ.എസ്.ഇ.ബിയുടെ പി.എസ്. ജീന 16 തവണയും സ്റ്റെഫി നിക്സണ്‍ എട്ടും പി.ജി. അഞ്ജന എട്ടും തവണ സ്കോര്‍ ചെയ്തു. ഈ മാസം 28 വരെ നടക്കുന്ന ടൂര്‍ണമെന്‍റിലെ ലീഗ് മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കോഴിക്കോട് വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ടൂര്‍ണമെന്‍റ് മേയര്‍ വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.