Posted On
date_range Updated On
date_range ദക്ഷിണമേഖലാ ടേബ്ള്‍ ടെന്നിസ് കിരീടം എം.ജിക്ക്
കോട്ടയം: അന്തര്‍സര്‍വകലാശാല ദക്ഷിണമേഖല ടേബ്ള്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ എം.ജിക്ക് കിരീടം. നെല്ലൂര്‍ ആന്ധ്രപ്രദേശ് വിക്രമസിംഹപുരി യൂനിവേഴ്സിറ്റിയില്‍ നടന്ന ടൂര്‍ണമെന്‍റിലാണ് ദേശീയ ജൂനിയര്‍ താരം മറിയ റോണി (തേവര എസ്.എച്ച്) നയിച്ച ടീം വിജയിച്ചത്. 68 യൂനിവേഴ്സിറ്റികളാണ് പങ്കെടുത്തത്. കേരളം ആദ്യമായാണ് ടേബ്ള്‍ ടെന്നിസില്‍ ഈ നേട്ടം കരസ്ഥമാക്കുന്നത്. ഫൈനലില്‍ ചെന്നൈ അണ്ണാ യൂനിവേഴ്സിറ്റിക്കെതിരെ 3-2 പോയന്‍റുകള്‍ക്കാണ് എം.ജി സര്‍വകലാശാല നേട്ടം കൈവരിച്ചത്.
ഗായത്രി ഗിരീഷ് (തേവര എസ്.എച്ച്), അനീഷ ഗണേഷ് (മൂലമറ്റം സെന്‍റ് ജോസഫ്), ശിവാംഗിരാജ് (എറണാകുളം സെന്‍റ് തെരേസാസ്), മിഷ എബ്രഹാം (അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജ്) തുടങ്ങിയവരായിരുന്നു മറ്റ് ടീം അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.