Posted On
date_range Updated On
date_range സാക്ഷി മാലിക് വിവാഹിതയാകുന്നു
ചണ്ഡിഗഡ്: റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് ഈ വർഷം വിവാഹിതയാകുന്നു. ഗുസ്തി താരം തന്നെയാണ് വരൻ. ബംഗാളി ദിനപത്രമായ ആനന്ദ്ബസാർ പത്രികയാണ് സാക്ഷിയുടെ വിവാഹവാർത്ത റിപ്പോർട്ട് ചെയ്തത്. ഭാവിവരൻെറ പേര് പുറത്തുവിട്ടിട്ടില്ല.
അതേസമയം അടുത്ത ടോകിയോ ഒളിമ്പിക്സിനുള്ള ഒരുക്കങ്ങൾക്ക് വിവാഹം തടസ്സമാകില്ലെന്ന് സാക്ഷി വ്യക്തമാക്കി. അവൻ എന്നെ വളരെയധികം പിന്തുണച്ചു. എന്റെ സ്വപ്നങ്ങൾ അവന്റെ കൂടി സ്വപ്നമാണെന്നാണ് അവൻ ചിന്തിക്കുന്നത് എന്നും റിയോ ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ സാക്ഷി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.