Posted On
date_range Updated On
date_range ഖട്ടറിന് നാവ് പിഴച്ചു, സിന്ധുവിനെ ‘മറന്നു’
ചണ്ഡിഗഢ്: സാക്ഷിക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന് നാവ് പിഴച്ചു. രാജ്യത്തിന്‍െറ രണ്ട് പെണ്‍മക്കള്‍ മെഡല്‍ നേടിയത് അഭിമാനിക്കാവുന്ന നിമിഷമാണെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം സിന്ധുവിന്‍െറ പേര് മറന്നത്. സാക്ഷിയുടെ പേരുപറഞ്ഞ ശേഷം വാക്കുകള്‍ കിട്ടാതെ നിന്ന അദ്ദേഹം മറ്റേയാളുടെ പേരെന്താണെന്ന് അടുത്തുനിന്നവരോട് ചോദിച്ചു. അവര്‍ സിന്ധു എന്ന് മറുപടിനല്‍കിയെങ്കിലും ഹൈദരാബാദുകാരിയായ സിന്ധുവിനെ കര്‍ണാടകക്കാരി എന്നാണ് ഖട്ടര്‍ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.