Posted On
date_range Updated On
date_range അത്ലറ്റിക്സ്: സുധാ സിങ്ങിന് എച്ച്1എന്‍1
ബംഗളൂരു: വൈറല്‍ പനിയെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മധ്യദൂര ഓട്ടക്കാരി സുധാ സിങ്ങിന് എച്ച്1എന്‍1 രോഗം സ്ഥിരീകരിച്ചു. റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് മടങ്ങിയത്തെിയ താരത്തെ പനിയും കടുത്ത സന്ധിവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് രക്തസാമ്പ്ളുകളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ചത്. താരത്തെ സിക വൈറസ് പരിശോധനക്കും വിധേയയാക്കിയിരുന്നു. എന്നാല്‍, സിക വൈറസ് അണുബാധ ഡോക്ടര്‍മാര്‍ തള്ളിക്കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.