Posted On
date_range Updated On
date_range പോള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ ബയേവ വിരമിച്ചു
മോസ്കോ: റഷ്യന്‍ പോള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ ബയേവ വിരമിച്ചു. രണ്ടു തവണ ഒളിമ്പിക്സ് ചാമ്പ്യനായ റഷ്യന്‍ താരത്തിന് രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷന്‍െറ വിലക്കിനെ തുടര്‍ന്ന് റിയോ ഒളിമ്പിക്സില്‍ മത്സരിക്കാനുള്ള അവസരം നഷ്ടമായിരുന്നു. ഉത്തേജക ആരോപണത്തെ തുടര്‍ന്ന് റഷ്യന്‍ താരങ്ങള്‍ക്കേര്‍പ്പെടുത്തിയ കൂട്ട വിലക്കാണ് ഇസിന്‍െറ റിയോ മോഹം തകര്‍ത്തത്. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ അത്ലറ്റ്സ് കമീഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. വ്യാഴാഴ്ച നടന്ന വേട്ടെടുപ്പിലൂടെയായിരുന്നു പുതിയ പദവി തേടിയത്തെിയത്. 2004 ആതന്‍സ്, 2008 ബെയ്ജിങ് ഒളിമ്പിക്സുകളില്‍ സ്വര്‍ണവും, 2012 ലണ്ടനില്‍ വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.