Posted On
date_range Updated On
date_range സാക്ഷിക്കും സിന്ധുവിനും ഖേല്‍രത്ന നല്‍കും
ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്കിനും മെഡലുറപ്പിച്ച പി.വി. സിന്ധുവിനും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന നല്‍കും. കായികമന്ത്രാലയത്തിന്‍െറ മുന്‍കൂര്‍ ശിപാര്‍ശ ഇല്ളെങ്കിലും ഒളിമ്പിക്സ് മെഡല്‍ നേടുന്നവര്‍ക്ക് ഖേല്‍രത്ന നല്‍കാമെന്ന സര്‍ക്കാര്‍ നയത്തിന്‍െറ ഭാഗമായാണ് പുരസ്കാരം നല്‍കുന്നത്. ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ ദീപ കര്‍മാകറിനും ഷൂട്ടിങ് താരം ജിതു റായിക്കും ഖേല്‍രത്ന നല്‍കാന്‍ കായികമന്ത്രാലയം തീരുമാനിച്ചിരുന്നു. ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.