Posted On
date_range Updated On
date_range റിയോ ഒളിമ്പിക്സ്: വികാസ് പുറത്ത്
റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സ് ബോക്സിങ്ങിൽ പുരുഷൻമാരുടെ 75 കിലോ മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വികാസ് കൃഷ്ണൻ സെമി കാണാതെ പുറത്ത്. ഇതോടെ താരത്തിന് മെഡലും നഷ്ടമായി. ക്വാർട്ടറിൽ ഉസ്ബെക്കിസ്താെൻറ ബെക്തർ മെലിക്കുസിയേവയാണ് വികാസിനെ പരാജയപ്പെടുത്തിയത്. സ്കോർ (3-–0).
കഴിഞ്ഞ വർഷം തായ്ലൻഡിൽ നടന്ന ഏഷ്യൻ ബോക്സിങ് ചാപ്യൻഷിപ്പിൽ ഇരുവരും മുഖാമുഖം വന്നപ്പോഴും ജയം ബെക്തറിനൊപ്പമായിരുന്നു. നേരത്തെ തുർക്കിയുടെ സിപൽ ഒാൻഡറിനെ വീഴ്ത്തിയാണ് വികാസ് ക്വാർട്ടറിൽ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.