Posted On
date_range Updated On
date_range ജിംനാസ്റ്റിക്സ് ഫൈനല്‍: ദീപ കര്‍മാകർ നാലാമത്
റിയോ ഡെ ജനീറോ: രാജ്യം കാത്തിരുന്ന വനിതകളുടെ ജിംനാസ്റ്റിക്സ് വോള്‍ട്ടില്‍ ദീപ കര്‍മാകര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15.066 ശരാശരിയുമായി ദീപ നാലാം സ്ഥാനത്തായിരുന്നു. റിയോയിലെ സൂപ്പര്‍ താരം അമേരിക്കയുടെ സിമോണ്‍ ബില്‍സാണ് സ്വര്‍ണം നേടിയത്. 15.966 ആണ് സിമോണിന്‍െറ സ്കോര്‍. റഷ്യയുടെ മരിയ പസേക (15.253) വെള്ളിയും സ്വിറ്റ്സര്‍ലന്‍ഡിന്‍െറ ഗ്വിലിയ സ്റ്റീന്‍ഗ്രബര്‍ വെങ്കലവും (15.216) നേടി. തനെറ അവസരം കഴിഞ്ഞപ്പോള്‍ ദീപ രണ്ടാമതായി പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.