Posted On
date_range Updated On
date_range ചെയ്ന്‍ സിങ്ങും നാരംഗും പുറത്ത്
റിയോ ഡെ ജനീറോ: റൈഫ്ള്‍ ഷൂട്ടര്‍മാരായ ഗഗന് നാരംഗും ചെയ്ന്‍ സിങ്ങും പുറത്തായതോടെ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ വെല്ലുവിളി അവസാനിച്ചു. പുരുഷന്മാരുടെ റൈഫ്ള്‍ 3 പൊസിഷനില്‍ പ്രാഥമിക റൗണ്ടില്‍ ഇരുവരും പുറത്തായി. ലണ്ടന്‍ ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ റൈഫ്ളില്‍ വെങ്കലം നേടിയ നാരംഗ് റൈഫ്ള്‍ 3 പൊസിഷനില്‍ 33ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചെയ്ന്‍ സിങ് 23ാമതായി. 1162 പോയന്റാണ് നാരംഗിനുള്ളത്. ചെയ്ന്‍ സിങ്ങിന് 1169 പോയന്റും. ചെയ്ന്‍ സിങ് ആദ്യ രണ്ടു റൗണ്ടുകളില്‍ മികച്ച പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.