ട്രാന്‍സ്ഫോര്‍മര്‍ മാറ്റി; മനോജ് കുമാറിന്‍െറ മാതാപിതാക്കള്‍ക്ക് മത്സരം കാണാനായില്ല

ചണ്ഡിഗഢ്: ബോക്സിങ് താരം മനോജ് കുമാറിന്‍െറ മത്സരം മാതാപിതാക്കള്‍ക്ക് ടെലിവിഷനില്‍ കാണാനായില്ല. വീടിനുമുന്നിലെ ട്രാന്‍സ്ഫോര്‍മര്‍ ഗ്രാമത്തിലെ സാമൂഹികവിരുദ്ധര്‍ രായ്ക്കുരാമാനം എടുത്തുമാറ്റിയതാണ് കാരണം. ഇതിന് സഹായിച്ചുവെന്ന് കരുതുന്ന വൈദ്യുതിബോര്‍ഡ് ജീവനക്കാരനെ മനോജ് കുമാറിന്‍െറ സഹോദരന്‍ രാജേഷ് കുമാറിന്‍െറ പരാതിയെ തുടര്‍ന്ന് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ഹരിയാനയിലെ കൈതല്‍ ജില്ലയിലെ രജൗഡില്‍ മനോജ് കുമാറിന്‍െറ വീടിനുമുന്നില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത്, കുടുംബം മുന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പ്രത്യേക അപേക്ഷയെ തുടര്‍ന്നായിരുന്നു. ഇതാണ് സാമൂഹികവിരുദ്ധര്‍ എടുത്തുമാറ്റിയത്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.