Posted On
date_range Updated On
date_range ബോക്സിങ്: വികാസ് കൃഷ്ണൻ ക്വാർട്ടറിൽ
റിയോ ഡി ജനീറോ: പുരുഷന്മാരുടെ 75 കിലോ മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ വികാസ് കൃഷ്ണൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. തുർക്കിയുടെ സിപൽ ഒാൻഡറിനെ 3-0 ത്തിന് വീഴ്ത്തിയാണ് വികാസ് ഒരു വിജയം അകലെ ഒളിമ്പിക് മെഡൽ ഉറപ്പിച്ചത്.
24 -കാരനായ വികാസ് കൃഷ്ണൻെറ കൗണ്ടർ പഞ്ചുകളോടെയാണ് മത്സരം ആരംഭിച്ചത്. അതിനിടെ തുർക്കിഷ് താരത്തിൻെറ കണ്ണിൽ നിന്നും രക്തസ്രാവം വന്നത് വികാസിന് ആദ്യ റൗണ്ടിൽ പരിപൂര്ണ്ണ മേധാവിത്വം ഉറപ്പിച്ചു. രണ്ടാം റൗണ്ടിൽ തുർക്കിഷ് താരം പ്രതിരോധത്തിലൂന്നിയ മത്സരമാണ് പുറത്തെടുത്തത്. ക്വാർട്ടറിൽ ഉസ്ബെക്കിസ്താൻ താരം ബെക്തമിർ മെലികുസീവ് ആണ് വികാസിൻെറ എതിരാളി. 2015 ഏഷ്യൻ ചാമ്പ്യൻഷിപ്പിൻെറ ഫൈനലിൽ ഇന്ത്യയെ തോൽപിച്ചയാളാണ് മെലികുസീവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.