Posted On
date_range Updated On
date_range ഇന്ത്യക്ക് ശരശയ്യ; അതാനു ദാസും പുറത്ത്
റിയോ: അമ്പെയ്ത്തില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയും പൊലിഞ്ഞു. പുരുഷന്മാരുടെ വ്യക്തിഗത വിഭാഗം റികര്‍വില്‍ അതാനു ദാസ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി. മഴയില്‍ കുതിര്‍ന്ന പോരാട്ടത്തിനൊടുവില്‍ ലോക എട്ടാം നമ്പര്‍ താരവും ദക്ഷിണ കൊറിയക്കാരനുമായ ലീ സ്യുങ് യുന്‍ ആണ് അതാനുവിനെ വീഴ്ത്തിയത്. 6-4നായിരുന്നു ലീയുടെ ജയം. ടീമിനത്തില്‍ സ്വര്‍ണം നേടിയ കൊറിയന്‍ സംഘത്തിലുണ്ടായിരുന്ന ലീക്കെതിരെ അതാനു നന്നായി പൊരുതി. ആദ്യ സെറ്റില്‍ മൂന്ന് പെര്‍ഫക്ട് ടെന്‍ നേടിയ ലീ 30-28ന് മുന്നിലത്തെി. രണ്ടാം സെറ്റില്‍ ഇതേ പോയന്‍റിന് അതാനു തിരിച്ചടിച്ചു. മൂന്നാം സെറ്റ് 27-27ല്‍ സമനിലയായതോടെ ഇന്ത്യക്ക് പ്രതീക്ഷയേറി. നാലാം സെറ്റ് 28-27ന് ലീ പിടിച്ചു. അവസാന സെറ്റ് 28-28ന് തുല്യമായതോടെ ജയം കൊറിയന്‍ താരത്തിന്‍െറ പേരിലായി. അവസാന സെറ്റിലെ അവസാന അമ്പ് കാളക്കണ്ണില്‍ തറച്ചിരുന്നെങ്കില്‍ മത്സരം ഷൂട്ട് ഓഫിലേക്ക് നീളുമായിരുന്നു. ഇന്ത്യയുടെ വനിതാ താരങ്ങള്‍ നേരത്തെ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.