Posted On
date_range Updated On
date_range ഷൂട്ടിങിൽ ഇന്ത്യക്ക് തിരിച്ചടി; ജിത്തുറായും നഞ്ചപ്പയും പുറത്ത്
റിയോ ഡെ ജനീറോ: ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ജീത്തുറായ് 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യത റൗണ്ടില്‍ പുറത്ത്. അവസാന റൗണ്ടിന് മുമ്പ് ഏഴാം സ്ഥാനത്തായിരുന്ന ജിത്തു ആറാം സീരിസില്‍ 12ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
ആദ്യ എട്ടു സ്ഥാനക്കാരാണ് മൽസരത്തിൽ ഫൈനലിലേക്ക് യോഗ്യത നേടുക, രണ്ടു പോയന്റിനാണ് ജിത്തുവിന് എട്ടാം സ്ഥാനം നഷ്ടപ്പെട്ടത്. 2014 ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ജിത്തു റായ് സ്വർണം നേടിയ ഇനമായിരുന്നു 50 മീറ്റർ എയർ പിസ്റ്റൾ. മൽസരത്തിൽ ആകെ 554 പോയൻറാണ് ജിത്തുവിന് നേടാനായത്.
ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ പ്രകാശ് നഞ്ചപ്പ 25ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.