Posted On
date_range Updated On
date_range ഒളിമ്പിക്സ് നീന്തലില്‍ മൈക്കല്‍ ഫെല്‍പ്സിന് 21ാം സ്വര്‍ണം
റിയോ ഡി ജനീറോ: ഒളിമ്പിക്സില്‍ മൈക്കല്‍ ഫെല്‍പ്സിന് 21ാം സ്വര്‍ണം. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്ക് വിഭാഗത്തിലും 4x 200 മീറ്റര്‍ ഫ്രീ സ്റ്റൈൽ റിലെയിലുമാണ് ഇന്ന് സ്വർണം നേടിയത്. ബട്ടര്‍ഫ്ലൈ സ്ട്രോക്ക് മത്സരം 1:53.36 മിനിറ്റിലാണ് ഫെൽപ്സ് ഫിനിഷ് ചെയ്തത്. റിയോയില്‍ ഫൈല്‍പ്സിന്‍റെ മൂന്നാം സ്വര്‍ണ നേട്ടമാണിത്. നേരത്തെ 4x 100 മീറ്റര്‍ റിലെയിലും ഫെൽപ്സ് സ്വര്‍ണം നേടിയിരുന്നു.
ഇതോടെ ഫെൽപ്സിന്‍റെ ആകെ ഒളിമ്പിക് മെഡൽ സമ്പാദ്യം 25 ആയി; 21 സ്വർണം, രണ്ടു വെള്ളി, രണ്ട് വെങ്കലം. 2012 ലണ്ടൻ ഒളിമ്പിക്സിനുശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഫെൽപ്സ് പിന്നീട് തീരുമാനം മാറ്റി തിരിച്ചുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.