Posted On
date_range Updated On
date_range ഭാരമുയര്‍ത്താതെ ചാനു
വനിതകളുടെ 48 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സായിഖോം മീരാഭായ് ചാനു നിരാശപ്പെടുത്തി. 12 പേര്‍ മത്സരിച്ച ഇനത്തില്‍ ഒരു തവണപോലും ഭാരമുയര്‍ത്താനാവാതെയാണ് മീരഭായ് ചാനു കീഴടങ്ങിയത്. ക്ളീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 104 കിലോ ഉയര്‍ത്താന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല. രണ്ടും മൂന്നും ശ്രമത്തില്‍ 106 ഭാരം നിര്‍ണയിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. അതേസമയം, 107 കിലോയാണ് താരത്തിന്‍െറ മികച്ച പ്രകടനം. സ്നാച്ച്, ക്ളീന്‍ ആന്‍ഡ് ജര്‍ക് വിഭാഗത്തിലായി ആറു ശ്രമങ്ങളില്‍ ഒരു തവണ മാത്രമേ ചാനുവിന് വിജയകരമായി ഭാരമുയര്‍ത്താന്‍ കഴിഞ്ഞുള്ളൂ. തായ്ലന്‍ഡിന്‍െറ തന്‍സന്‍ സോപിതക്കാണ് സ്വര്‍ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.