Posted On
date_range Updated On
date_range അമ്പെയ്ത്ത്: ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ
റിയോ: ടീമിനത്തില്‍ കൊളംബിയയെ തോല്‍പിച്ച് ദീപിക കുമാരിയും സംഘവും അമ്പെയ്ത്ത് റീകര്‍വ് വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. വ്യക്തിഗത റാങ്കിങ് മത്സരത്തില്‍ നിരാശപ്പെടുത്തിയ സംഘം ടീമായിറങ്ങിയപ്പോള്‍ അവസരത്തിനൊത്തുയര്‍ന്നാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിളക്കമേകിയത്. ദീപിക കുമാരി, ബൊംബായ്ല ദേവി, ലക്ഷ്മിറാണി മാഞ്ചി എന്നിവരടങ്ങിയ ടീമിന് നാലു റൗണ്ട് മത്സരത്തില്‍ 5-3നായിരുന്നു ജയം (52-51, 49-50, 52-52, 52-44). ആദ്യ മൂന്നു സെറ്റില്‍ ഒപ്പത്തിനൊപ്പം മുന്നേറിയപ്പോള്‍, അവസാന സെറ്റിലായിരുന്നു വിജയം പിറന്നത്. കൊളംബിയയെ വീഴ്ത്താന്‍ 28 പോയന്‍റ് വേണ്ടിയിരുന്ന ഇന്ത്യ 52 സ്കോര്‍ ചെയ്തതോടെ ക്വാര്‍ട്ടറിലേക്ക്. റഷ്യയാണ് ക്വാര്‍ട്ടറിലെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.