Posted On
date_range Updated On
date_range സീമ പുനിയയുടെ കോച്ചിനെ അവസാന നിമിഷം ‘വെട്ടി’
റിയോ: ഇന്ത്യയുടെ വനിതാ ഡിസ്കസ്ത്രോ താരം സീമ പുനിയയുടെ കോച്ചിനെ ഇന്ത്യന്‍ സംഘത്തില്‍നിന്ന് വെട്ടിയതായി പരാതി. വര്‍ഷങ്ങളായി സീമയുടെ പരിശീലകനാണ് ഭര്‍ത്താവ് കൂടിയായ അങ്കുഷ് പുനിയ. റിയോയിലേക്ക് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ) തയാറാക്കിയ പരിശീലക പട്ടികയില്‍ 16ാമത്തെ പേരായിരുന്നു അങ്കുഷിന്‍േറത്. 22 കോച്ചുമാരെയാണ് റിയോയിലേക്ക് എത്തിച്ചിരിക്കുന്നത്.
ഡിസ്കസ്ത്രോ പോലുള്ള ഇനങ്ങളില്‍ പരിചിതരായ പരിശീലകനില്ലാത്ത് തന്‍െറ പ്രകടനത്തെ ബാധിക്കുമെന്ന് സീമ പറഞ്ഞു. ഇന്ത്യന്‍ സംഘത്തിലെ ശരാശരി താരങ്ങള്‍ക്കുപോലും വ്യക്തിഗത പരിശീലകന്‍ കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.