Posted On
date_range Updated On
date_range റിയോ ഒളിമ്പിക്സിന് മാധ്യമവും
കായികലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഒളിമ്പിക്സിന് ‘മാധ്യമ’വും. ദുബൈ ബ്യൂറോ ചീഫ് എം. ഫിറോസ്ഖാന്‍ ഒളിമ്പിക്സ് നഗരിയായ ബ്രസീലിലെ റിയോ ഡെ ജനീറോയിലേക്ക് ചൊവ്വാഴ്ച പുറപ്പെടും. വരും ദിവസങ്ങളില്‍ വാര്‍ത്തകളും വിശകലനങ്ങളും ‘മാധ്യമ’ത്തിലും ‘ഗള്‍ഫ് മാധ്യമ’ത്തിലും ‘മാധ്യമം’ ഓണ്‍ലൈനിലും വായിക്കാം.
മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിലും അദ്ദേഹത്തിന്‍െറ പ്രത്യേക റിപ്പോര്‍ട്ടുകളുണ്ടാകും. ഫിറോസ്ഖാന്‍, 2006 ദോഹ ഏഷ്യന്‍ ഗെയിംസ്, 2013ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍, ഹൈദരാബാദ് ദേശീയ ഗെയിംസ് തുടങ്ങിയ നിരവധി ദേശീയ, അന്തര്‍ദേശീയ കായികമേളകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മികച്ച സ്പോര്‍ട്സ് ലേഖകനുള്ള കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അവാര്‍ഡും കാലിക്കറ്റ് പ്രസ് ക്ളബിന്‍െറ മുഷ്ത്താഖ് അവാര്‍ഡും നേടി. കോഴിക്കോട് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.