Posted On
date_range Updated On
date_range ദീപിക കുമാരി ലോകറെക്കോഡിനൊപ്പം
ന്യൂഡല്‍ഹി: അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരം ദീപിക കുമാരി ലോകറെക്കോഡിനൊപ്പം. ഷാങ്ഹായിയില്‍ നടക്കുന്ന അമ്പെയ്ത്ത് ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ റീകര്‍വ് വിഭാഗത്തിലാണ് മുന്‍ ലോകചാമ്പ്യനും രണ്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ ദീപിക കുമാരി കൊറിയന്‍ താരം കി ബോ ബെയിയുടെ പേരിലുള്ള റെക്കോഡിനൊപ്പമത്തെിയത്. ആദ്യ പകുതിയില്‍ 346 പോയന്‍റ് സ്വന്തമാക്കിയ അവര്‍ രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ പ്രകടനവുമായാണ് മൊത്തം 686 പോയന്‍റ് നേടി റെക്കോഡ് തൊട്ടത്. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇരട്ട സ്വര്‍ണ മെഡല്‍ ജേതാവായ കി ബോ ബെയി 11 വര്‍ഷം മുമ്പുള്ള റെക്കോഡാണ് 2012ല്‍ പഴങ്കഥയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.