ഷൂട്ടിങ്: മിറാജ് അഹ്മദ് ഖാന്  വെള്ളി

ന്യൂഡല്‍ഹി: ലോകകപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മിറാജ് അഹ്മദ് ഖാന് പുരുഷന്മാരുടെ സ്കീറ്റ് വിഭാഗത്തില്‍ വെള്ളി. ലോകകപ്പില്‍ സ്കീറ്റില്‍ ഇന്ത്യ ആദ്യമായാണ് മെഡല്‍ നേടുന്നത്. സ്വീഡന്‍െറ മാര്‍ക് സ്വന്‍സനാണ് സ്വര്‍ണം. 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണംനേടിയ ടീമിലംഗമായ മിറാജ് ഇത്തവണ ഒളിമ്പിക് യോഗ്യതയും സ്വന്തമാക്കിയിരുന്നു. സ്കീറ്റ് ഇനത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ താരം ഒളിമ്പിക്സിന് യോഗ്യതനേടുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.