Posted On
date_range Updated On
date_range അടുത്ത മെയ്വെതര്‍ ഇന്ത്യയില്‍നിന്ന് -ജോ ക്ളോ
ന്യൂഡല്‍ഹി: അടുത്ത മെയ്വെതര്‍ ഇന്ത്യയില്‍ നിന്നായാല്‍ നിങ്ങള്‍ അദ്ഭുതപ്പെടുമോ? ഇടിക്കൂട്ടില്‍ ഇനി ഇന്ത്യന്‍ പേര് മുഴങ്ങിക്കേട്ടാല്‍ അമ്പരക്കേണ്ടെന്നു പറയുന്നത് മറ്റാരുമല്ല, അമേരിക്കയിലെ ബോക്സിങ് പരിശീലനത്തിലെ ഇതിഹാസമായ ജോ ക്ളോ ആണ്. ലോകചാമ്പ്യനായ ഫ്ളോയ്ഡ് മെയ്വെതറിനെപ്പോലെ മികച്ച ബോക്സര്‍മാരാകാനുള്ള മികവും ആക്രമണ മനസ്സും ഇന്ത്യന്‍ ബോക്സര്‍മാര്‍ക്കുണ്ടെന്നും 73കാരനായ ക്ളോ പറയുന്നു. അമേരിക്കയിലെ പ്രധാന ബോക്സിങ് പരിശീലന കേന്ദ്രമായ മുഹമ്മദലി ബോക്സിങ് ക്ളബിന്‍െറ ഹെഡ് കോച്ചായ ക്ളോ ഇന്ത്യന്‍ ബോക്സിങ് കൗണ്‍സിലിന്‍െറ കീഴില്‍ യുവ ബോക്സര്‍മാര്‍ക്ക് പരിശീലനം നല്‍കാനാണ് ഡല്‍ഹിയിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.