Posted On
date_range Updated On
date_range കേരള പ്രീമിയര്‍ ലീഗ്; പൊലീസിന് ആശ്വാസ ജയം
മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ ഇന്നലെ പുരുഷ വിഭാഗം ഗ്രൂപ് എ മത്സരത്തില്‍ കേരള പൊലീസ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് എഫ്.സി കേരള തൃശൂരിനെ പരാജയപ്പെടുത്തി.
പൊലീസിനുവേണ്ടി ശ്രീരാഗും (26ാം മിനിറ്റില്‍ ) രാഹുലും (81ാം മിനിറ്റില്‍) എഫ്.സി കേരള തൃശൂരിനു വേണ്ടി ശ്രേയസും (7ാം മിനിറ്റില്‍ ) ഗോള്‍ നേടി.
എഫ്.സി കേരളയോടൊപ്പം പൊലീസും ടൂര്‍ണമെന്‍റില്‍നിന്നും പുറത്തായി.ഗ്രൂപ് എ യില്‍നിന്ന് ഒന്‍പത് പോയന്‍േറാടെ സെന്‍ട്രല്‍ എക്സൈസ് കൊച്ചി സെമിഫൈനലിലേക്ക് യോഗ്യത നേടി. ആറ് പോയന്‍േറാടെ ഏജീസ് തിരുവനന്തപുരം രണ്ടാം സ്ഥാനത്തും എത്തി.
ഇന്ന് ഗ്രൂപ് ബി മത്സരങ്ങള്‍ ആരംഭിക്കും. ആദ്യ മത്സരത്തില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, അണ്ടര്‍ 21 താരങ്ങളുമായി ഇറങ്ങുന്ന കേരള ഇലവനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.