തൃശൂര്‍: കേരള ആം റസ്ലിങ് അസോസിയേഷന്‍ ജനല്‍ സെക്രട്ടറി ജോജി ഏലൂരിനെ വിമത പ്രവര്‍ത്തനങ്ങളുടെ പേരില്‍ രണ്ടുവര്‍ഷത്തേക്ക് ഇന്ത്യന്‍ ആം റസ്ലിങ് ഫെഡറേഷന്‍ പുറത്തതാക്കിയതായി സംസ്ഥാന അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സി.പി.എ. ബാവ ഹാജിയും കണ്‍വീനര്‍ എ.വി. വിക്രമനും അറിയിച്ചു. അന്‍വര്‍ സാദത്ത് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിരുന്ന കേരള ആം റസ്ലിങ് അസോസിയേഷന്‍െറ അംഗീകാരം പിന്‍വലിച്ചാണ് അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഇക്കാര്യം ദേശീയ ഫെഡറേഷന്‍ കണ്‍വീനര്‍ ഹാഷിം റാസ , സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജിനെ അറിയിച്ചിട്ടുണ്ട്. ജോജി ഏലൂരിന്‍െറ നേതൃത്വത്തില്‍ ഈമാസം 24ന് കോലഞ്ചേരിയില്‍ നടത്തുമെന്ന് അറിയിച്ച സംസ്ഥാന പഞ്ചഗുസ്തി മത്സരം ദേശീയ ഫെഡറേഷന്‍ റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.