Posted On
date_range Updated On
date_range ജൂനിയര്‍ ബാസ്കറ്റ്ബാള്‍; പുരുഷ കിരീടം കോട്ടയത്തിന്
കാസര്‍കോട്: സംസ്ഥാന ജൂനിയര്‍ ബാസ്കറ്റ്ബാള്‍ പുരുഷ കിരീടം കോട്ടയത്തിന്. ഫൈനലില്‍ തൃശൂരിനെ 58-40 സ്കോറിന് വീഴ്ത്തിയാണ് കോട്ടയത്തിന്‍െറ കിരീടനേട്ടം. ഷിറാസ് അഹമ്മദ് 27 പോയന്‍റുമായി ചാമ്പ്യന്മാരുടെ ടോപ് സ്കോററായി. അഖില്‍ ബി 16ഉം ജേക്കബ് ജെയ്മോന്‍ 10ഉം പോയന്‍റ് നേടി. 17 പോയന്‍റുമായി ഗ്രിഗോ മാത്യുവാണ് തൃശൂരിന്‍െറ ടോപ് സ്കോറര്‍.
ലൂസേഴ്സ് ഫൈനലില്‍ തിരുവനന്തപുരത്തെ തോല്‍പിച്ച് എറണാകുളം മൂന്നാം സ്ഥാനക്കാരായി. വനിതകളില്‍ തൃശൂരിനെ തോല്‍പിച്ച കോഴിക്കോടിനായിരുന്നു കിരീടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.