അഖിലേന്ത്യ വനിതാ ബാസ്കറ്റ്ബാള്‍ കിരീടം കാലിക്കറ്റിന്
മലപ്പുറം: അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല വനിതാ ബാസ്കറ്റ്ബാള്‍ കിരീടം കാലിക്കറ്റ് സര്‍വകലാശാലക്ക്. ഡല്‍ഹി ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍െറ ഫൈനലില്‍ ചെന്നൈ ഹിന്ദുസ്ഥാന്‍ യൂനിവേഴ്സിറ്റിക്കെതിരെ 60-54 എന്ന സ്കോറിനായിരുന്നു ജയം. 2002-03ലാണ് കാലിക്കറ്റ് അവസാനമായി ജേതാക്കളായത്.
ദക്ഷിണമേഖലയില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായി അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ ടീമാണ് കാലിക്കറ്റ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയെയും സെമി ഫൈനലില്‍ പട്യാല പഞ്ചാബി സര്‍വകലാശാലയെയുമാണ് ഇവര്‍ പരാജയപ്പെടുത്തിയത്.
റിയ ജിനേന്ദ്രന്‍ നയിക്കുന്ന സംഘത്തിലെ മറ്റ് താരങ്ങള്‍: എലിസബത്ത് ഹിലാരിയസ്, എന്‍. അതുല്യ, അശ്വതി എസ്. തമ്പി, ശില്‍പ, അനു തോമസ്, ബോണി വര്‍ഗീസ്, ശില്‍പ, അഞ്ജുശ്രീ, വിമ്മി വര്‍ക്കി, നിമ്മി ജോര്‍ജ്, മിന്നു ജോര്‍ജ്. പി.സി ആന്‍റണി കോച്ചും തുഷാര ഫിലിപ് മാനേജറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.