Posted On
date_range Updated On
date_range ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ് അണ്ടര്‍-12: നിഹാല്‍ സരിന് രണ്ടാമത്
തൃശൂര്‍: കേരളത്തിന്‍െറ ചെസ് വിസ്മയം നിഹാല്‍ സരിന് ചതുരംഗ കളരിയില്‍ ലോകത്തിലെ രണ്ടാമന്. ഗ്രീസിലെ ഹാല്ക്കിഡിക്കിയില് സമാപിച്ച ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ് അണ്ടര്‍-12 ഓപണ്‍ കാറ്റഗറിയിലാണ് കുഞ്ഞുതാരം രണ്ടാംസ്ഥാനം നേടിയത്. അസര്ബൈജാന് താരം മുറാദലി മുഹമ്മദാണ് ലോക ചാമ്പ്യന്‍.
11 റൗണ്ടുകളില്‍ ഒമ്പതുപോയന്റ് വീതം ഇരുതാരങ്ങളും കരസ്ഥമാക്കിയപ്പോള്‍ ടൈബ്രേക്കറിലൂടെയാണ് ചാമ്പ്യന്‍പട്ടം നിര്‍ണയിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ് അണ്ടര്‍-10 ക്ളാസിക് വിഭാഗത്തിലെ ചാമ്പ്യനാണ് നിഹാല്‍ സരിന്.
തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളജിലെ ഡോക്്ടര്‍ ദമ്പതികളായ എ. സരിന്െറയും ഷിജിയുടെയും മൂത്തമകനും തൃശൂര്‍ ദേവമാത സി.എം.ഐ പബ്ളിക് സ്കൂളിലെ ആറാംക്ളാസ് വിദ്യാര്‍ഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.