Posted On
date_range Updated On
date_range ബില്‍ബാവോ ചെസ്: ആനന്ദിന് സമനില
ബില്‍ബാവോ: ബില്‍ബാവോ മാസ്റ്റേഴ്സ് ഫൈനല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് സമനില. അഞ്ചാം റൗണ്ടിലെ മത്സരത്തില്‍ അമേരിക്കന്‍ താരം വെസ്ലി സോയാണ് ആനന്ദിനെ പിടിച്ചുകെട്ടിയത്. നാലാം റൗണ്ടില്‍ ഡച്ച് താരം അനിഷ് ഗിരിയോട് തോറ്റ ഇന്ത്യന്‍ താരം തിരിച്ചുവരവിനായി പൊരുതിയെങ്കിലും ശക്തമായ പ്രതിരോധത്തിലൂന്നി നീക്കങ്ങള്‍ നടത്തിയ വെസ്ലി മത്സരം സമനിലയിലേക്കത്തെിച്ചു. ഒരു റൗണ്ട് കൂടി ശേഷിക്കെ ഗിരിയും വെസ്ലിയും ഏഴ് പോയന്‍റുമായി മുന്നിലാണ്. ആനന്ദിനും ചൈനയുടെ ലിറെന്‍ ഡിങ്ങിനും നാല് പോയന്‍റ് വീതമാണുള്ളത്.
വെള്ളക്കരുക്കളില്‍ ജയം അനിവാര്യമായി കളിച്ച ആനന്ദ് ഇംഗ്ളീഷ് ഓപണിങ്ങിലൂടെയാണ് മത്സരം തുടങ്ങിയത്. എന്നാല്‍, കെണിയൊരുക്കാനുള്ള മുന്‍ലോകചാമ്പ്യന്‍െറ ശ്രമങ്ങള്‍ക്കിടെ 58ാം നീക്കത്തില്‍ മത്സരം തുല്യത പാലിച്ച് പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.