Posted On
date_range Updated On
date_range അഭിനവ് ബിന്ദ്രക്ക് ഷൂട്ടിങ്ങിലെ പരമോന്നത ബഹുമതി
ന്യൂഡൽഹി: ഇന്ത്യയുടെ ഏക ഒളിമ്പിക്സ് വ്യക്തിഗത സ്വർണമെഡൽ ഉടമയായ അഭിനവ് ബിന്ദ്രക്ക് ഷൂട്ടിങ്ങിലെ പരമോന്നത ബഹുമതി. രാജ്യാന്തര ഷൂട്ടിങ് ഫെഡറേഷെൻറ ‘ബ്ലൂ ക്രോസ്’ പുരസ്കാരത്തിനാണ് ബിന്ദ്രയെ തിരഞ്ഞെടുത്തത്. ഇൗ ബഹുമതിക്ക് അർഹനാവുന്ന ആദ്യ ഇന്ത്യക്കാരനാണ് ബിന്ദ്ര. ഷൂട്ടിങ്ങിലെ നേട്ടങ്ങൾക്കും സംഭാവനകൾക്കുമുള്ള അംഗീകാരമാണ് ‘ബ്ലൂ ക്രോസ്’. 2008 ബെയ്ജിങ് ഒളിമ്പിക്സിലാണ് ബിന്ദ്ര സ്വർണം നേടിയത്. 2006ൽ ലോകചാമ്പ്യൻഷിപ്പിലും പൊന്നണിഞ്ഞു. ഏഴു കോമൺവെൽത്ത് ഗെയിംസ് മെഡലുകളും മൂന്ന് ഏഷ്യൻ ഗെയിസ് മെഡലും ഷൂട്ടിങ് റേഞ്ചിൽനിന്ന് സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.