Posted On
date_range Updated On
date_range പഴയതെല്ലാം മറന്നേക്കൂ, ഇത് പുതിയ തുടക്കം –റെനെ മ്യൂലൻസ്റ്റീൻ
കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചുള്ള ഹ്രസ്വചിത്രത്തിലും സമൂഹമാധ്യമങ്ങളിലെ ഹാഷ് ടാഗുകളിലും ആരാധകർ ഉപയോഗിക്കുന്ന പദമാണ് ‘ഇനി കളി മാറും’ എന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് നാലാം പതിപ്പിലെത്തുമ്പോൾ ബ്ലാസ്റ്റേഴ്സിെൻറ കളി മാറുമെന്ന് ഇപ്പോഴിതാ ഹെഡ് കോച്ച് റെനെ മ്യൂലൻസ്റ്റീനും പറയുന്നു. മുൻ സീസണുകളിലെ പ്രകടനം കണ്ടുള്ള വിലയിരുത്തലുകൾ ഇപ്പോൾ വേണ്ടെന്നും മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിൽ കോച്ച് ഓർമിപ്പിച്ചു.
പുതിയ തുടക്കം
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ, ജേതാക്കൾ, റണ്ണേഴ്സ് അപ്പ് എന്നിങ്ങനെയുള്ള വിലയിരുത്തലുകൾക്ക് ഇത്തവണ പ്രസക്തിയില്ലെന്നാണ് കോച്ചിെൻറ പക്ഷം. പുതിയ സീസണിൽ കളത്തിലിറങ്ങുന്നത് പുതിയ ടീമാണ്. പുതിയ തന്ത്രങ്ങളാണ് പരിശീലിക്കുന്നത്. പ്രധാന കളിക്കാരും കോച്ചുമൊക്കെ മാറിവരുന്നു. വിലയിരുത്തലുകൾക്കോ താരതമ്യത്തിനോ ഇപ്പോൾ പ്രസക്തിയില്ല. ആദ്യ മത്സരം മുതൽ ഫൈനൽവരെ ജയിക്കുകതന്നെയാണ് പ്രധാനം.
മാഞ്ചസ്റ്റർ യുനൈറ്റഡ് ശൈലി
ബെർബറ്റോവ്, വെസ് ബ്രൗൺ, ഹ്യൂം തുടങ്ങിയ അനുഭവസമ്പത്തേറിയ വിദേശതാരങ്ങളും ഇസുമി, വിനീത് പോലുള്ള കരുത്തുറ്റ ഇന്ത്യൻ താരങ്ങളും പുതുമുഖങ്ങളും ചേരുന്നതാണ് ബ്ലാസ്റ്റേഴ്സ്. പ്രീ സീസണിലെ പരിശീലനവും സഹവാസവും ടീമംഗങ്ങളുടെ ഒത്തിണക്കത്തിന് വളരെ സഹായിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യൂനൈറ്റഡ് ശൈലിതന്നെയാണ് പരീക്ഷിച്ചത്. പ്രീ സീസണിൽ തന്നെ മറ്റു ടീമുകളുടെ പ്രമുഖ താരങ്ങൾ പരിക്കേറ്റ് മടങ്ങുന്ന സാഹചര്യമുണ്ടായി. പരമാവധി പരിക്കില്ലാതെ ക്ലീൻചിറ്റ് നിലനിർത്തി ഗോൾ കണ്ടെത്തുന്ന ശൈലിക്കാണ് ഊന്നൽ. മാഞ്ചസ്റ്റർ യുനൈറ്റഡ് ശൈലി വശമുള്ളവരാണ് ബെർബയും വെസ് ബ്രൗണും. ഇവർക്കൊപ്പം കളിശൈലി കണ്ടെത്താൻ പ്രാപ്തിയുള്ളവരാണ് മറ്റു വിദേശതാരങ്ങളും ഇന്ത്യൻ താരങ്ങളും. ഫിറ്റ്നസ്, ടെക്നിക്കൽ എബിലിറ്റി എന്നിവയുടെ കാര്യത്തിൽ ടീമൊട്ടും പിന്നിലല്ല. വ്യക്തിപരമായി എന്തെങ്കിലും നിർദേശിക്കുന്നതിനെക്കാൾ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകിയത്. മികച്ച പ്രകടനത്തിന് ഇത് സഹായകമാകും.
പ്രതീക്ഷക്കൊത്ത് മികവ് പുലർത്തും
ഇന്ത്യയിലെ മികച്ച ആരാധകരുടെ പിന്തുണയുണ്ട് ബ്ലാസ്റ്റേഴ്സിന്. ഹോംഗ്രൗണ്ടിൽ മികച്ച പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനമാണ് ലക്ഷ്യമിടുന്നത്. അതേസമയം, ഏതെങ്കിലും വിധത്തിലുള്ള സമ്മർദമില്ല. ഐ.എസ്.എല്ലിലെ പ്ലേയർ ഡ്രാഫ്റ്റ് വിദേശ ലീഗുകളിലും അനുകരിക്കാവുന്നതാണ്. പൂളിൽനിന്ന് മികച്ച താരങ്ങളെ കണ്ടെത്താൻ കഴിയുന്നത് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.