ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ്-​ഡി​ഫ​ൻ​ഡേ​ഴ്സ് മ​ത്സ​ര​ത്തി​ൽ നി​ന്ന്

പ്രൈം ​വോ​ളി: കൊച്ചി കടന്ന് അ​ഹ്മ​ദാ​ബാദ്​

കൊ​ച്ചി: പ്രൈം ​വോ​ളി​ബാ​ൾ ലീ​ഗ് അ​വ​സാ​ന​പാ​ദ മ​ത്സ​ര​ങ്ങ​ളു​ടെ മൂ​ന്നാം പോ​രാ​ട്ട​ത്തി​ൽ കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സി​നെ 3-2ന് ​ത​ക​ർ​ത്ത് അ​ഹ്മ​ദാ​ബാ​ദ് ഡി​ഫ​ൻ​ഡേ​ഴ്സ്. സ്വ​ന്തം കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ ആ​വേ​ശ​ത്തോ​ടെ ക​ളി​ച്ച സ്പൈ​ക്കേ​ഴ്സി​ന് മു​ന്നി​ൽ പ​ത​റാ​തെ ഡി​ഫ​ൻ​ഡേ​ഴ്സ് 15-5, 11-15, 9-15,15-12, 15-14 ജ​യ​ത്തോ​ടെ സെ​മി​ഫൈ​ന​ൽ ഉ​റ​പ്പാ​ക്കി.

ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചും ജ​യി​ച്ച ഡി​ഫ​ൻ​ഡേ​ഴ്‌​സ് 11 പോ​യ​ന്റു​മാ​യി ടേ​ബി​ളി​ലും അ​പ്ര​മാ​ദി​ത്യം തു​ട​ർ​ന്നു. ആ​റു മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ കൊ​ച്ചി​യു​ടെ അ​ഞ്ചാം തോ​ൽ​വി​യാ​ണി​ത്. ന​ന്ദ​ഗോ​പാ​ലാ​ണ് ക​ളി​യി​ലെ താ​രം. അ​റ്റാ​ക്ക​ർ ന​ന്ദ​ഗോ​പാ​ൽ സു​ബ്ര​ഹ്മ​ണ്യ​വും ബ്ലോ​ക്ക​ർ എ​ൽ.​എം. മ​നോ​ജും തു​ട​ങ്ങി​വെ​ച്ച മി​ന്ന​ൽ സ്മാ​ഷു​ക​ൾ​ക്ക് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ തു​ട​ക്ക​ത്തി​ൽ കാ​ലി​ക്ക​റ്റ് ഹീ​റോ​സി​നെ വി​റ​പ്പി​ച്ച വീ​ര്യ​ത്തി​ലെ​ത്തി​യ ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സി​നാ​യി​ല്ല.

സ്‌​പൈ​ക്കേ​ഴ്‌​സി​നാ​യി വി​പു​ൽ കു​മാ​റും ബി.​എ​സ്. അ​ഭി​ന​വും ക​ളം​നി​റ​ഞ്ഞ​തി​നാ​ൽ മാ​ത്ര​മാ​ണ് അ​ഞ്ച് പോ​യ​ന്റെ​ങ്കി​ലും നേ​ടാ​നാ​യ​ത്. മി​ന്നും താ​ര​മാ​യ എ​റി​ൻ വ​ർ​ഗീ​സും ജോ​ർ​ജ് ആ​ന്റ​ണി​യും അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​ർ​ന്ന​തോ​ടെ ആ​തി​ഥേ​യ​ർ പി​ന്നെ കു​തി​ച്ചെ​ങ്കി​ലും അ​ഹ്മ​ദാ​ബാ​ദു​കാ​ർ ക​രു​ത്തോ​ടെ തി​രി​ച്ചു​വ​ന്നു.

അ​തേ​സ​മ​യം, ഞാ​യ​റാ​ഴ്ച​ത്തെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക് ഹോ​ക്‌​സി​നെ മും​ബൈ മി​റ്റി​യോ​ര്‍സ് (4-1) അ​ട്ടി​മ​റി​ച്ചു. സ്‌​കോ​ര്‍: 14-15, 15-9, 15-12, 15-11, 15-8. എ​ട്ട് പോ​യ​ന്റു​ള്ള ബ്ലാ​ക്ക് ഹോ​ക്‌​സി​ന് സെമിയിലെത്താൻ മ​റ്റു ഫ​ല​ങ്ങ​ള്‍ കൂ​ടി ആ​ശ്ര​യി​ക്ക​ണം.

Tags:    
News Summary - Prime Volley- Ahmedabad wins over Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.