Posted On
date_range Updated On
date_range പാരാലിമ്പിക്സ്: ഷൂട്ടിങ്ങിൽ റുബീനക്ക് വെങ്കലം
പാരിസ്: പാരാലിമ്പിക്സിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ. വനിത എയർ പിസ്റ്റൾ എസ്.എച്ച്1 വിഭാഗത്തിൽ റുബീന ഫ്രാൻസിസ് വെങ്കലം നേടി. ഫൈനലിൽ 211.1 പോയന്റ് സ്വന്തമാക്കിയാണ് മധ്യപ്രദേശുകാരി മൂന്നാംസ്ഥാനത്തെത്തിയത്.
എട്ടുപേർ അടങ്ങുന്ന ഫൈനൽ പോരാട്ടത്തിന് ഏഴാം സ്ഥാനക്കാരിയായി യോഗ്യത നേടിയ ശേഷമായിരുന്നു റുബീനയുടെ തകർപ്പൻ പ്രകടനം. ഷൂട്ടിങ്ങിൽ മാത്രം ഇന്ത്യയുടെ നാലാം മെഡലാണിത്. ആകെ ഓരോ സ്വർണവും വെള്ളിയും മൂന്ന് വെങ്കലവുമാണ് സമ്പാദ്യം.
ബാഡ്മിന്റൺ പുരുഷ സിംഗ്ൾസ് എസ്.എൽ4 വിഭാഗത്തിൽ സുകാന്ത് കദമും സുഹാസ് യതിരാജും സെമി ഫൈനലിൽ കടന്നതോടെ ഒരു മെഡൽകൂടി ഉറപ്പായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.