സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപിൽ ജേതാക്കളായ കോട്ടയം ടീം
കോട്ടയം: കേരള ബാസ്കറ്റ്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാലാ അൽഫോൻസ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 50-ാമത് കേരള സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപിൽ വനിതാവിഭാഗത്തിൽ കോഴിക്കോടും പുരുഷന്മാരിൽ കോട്ടയവും ജേതാക്കളായി.
വനിതാ ഫൈനലിൽ പ്രൊവിഡൻസ് എച്ച്.എസ്.എസും സിൽവർഹിൽ സ്‌കൂളിലെ താരങ്ങളുമായി ഇറങ്ങിയ കോഴിക്കോട്. പകുതി സമയത്ത് 35-18 എന്ന സ്കോറിന് ആധിപത്യം സ്ഥാപിച്ച ശേഷം 64-54 എന്ന സ്കോറിന് ആലപ്പുഴയെ പരാജയപ്പെടുത്തി. ആൺകുട്ടികളുടെ ഫൈനലിൽ ആതിഥേയരായ കോട്ടയം, നിലവിലെ ചാമ്പ്യന്മാരായ തൃശ്ശൂരിനെ 73-49നു പരാജയപ്പെടുത്തി വിജയികളായി.
സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപിൽ ജേതാക്കളായ കോഴിക്കോട് ടീം
മലപ്പുറം വനിതാ ടീമും കോഴിക്കോട് പുരുഷ ടീമുമാണ് വെങ്കല മെഡൽ ജേതാക്കൾ. മലപ്പുറം വനിതകൾ കണ്ണൂരിനെ (52-37) പരാജയപ്പെടുത്തിയപ്പോൾ കോഴിക്കോട് ഇടുക്കിയെ (68-64) പരാജയപ്പെടുത്തി. തികളാഴ്ച നടന്ന പുരുഷ സെമിഫൈനലിൽ തൃശൂർ കോഴിക്കോടിനെ 90-65ന് പരാജയപ്പെടുത്തിയപ്പോൾ ആതിഥേയരായ കോട്ടയം ഇടുക്കിയെ 70-53ന് പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.
2026ലെ ജൂനിയർ ബോബിറ്റ് മാത്യു എം.വി.പി അവാർഡ് കോഴിക്കോട് പ്രൊവിഡൻസ് എച്ച്.എസ്.എസിൽനിന്നുള്ള ആർതിക കെ, കോട്ടയം സെന്റ് എഫ്രേംസ് ബാസ്കറ്റ്ബോൾ അക്കാദമിയിൽനിന്നുള്ള മിലാൻ ജോസ് മാത്യു എന്നിവർ സ്വന്തമാക്കി. 10,000 രൂപ വീതമുള്ള ഈ അവാർഡ്, അന്തരിച്ച മുൻ അന്താരാഷ്ട്ര താരം ബോബിറ്റ് മാത്യുവിന്റെ സ്മരണയ്ക്കായി സായ് കോഴിക്കോടിന്റെ മുൻ കളിക്കാരുടെ അലൂംനി ആണ് നൽകുന്നത്. ടോപ് സ്കോറർ അവാർഡ് ആലപ്പുഴയിൽ നിന്നുള്ള സുഭദ്ര ജയകുമാറിനും, പുരുഷന്മാരിൽ മിലൻ ജോസ് മാത്യുവിനും. പാരിതോഷികമായി 2500 രൂപയുടെ കാഷ് വൗച്ചർ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.