ലണ്ടൻ: കോർട്ടിെൻറ ഇരുവശത്തും ഇന്ത്യൻ താരങ്ങൾ അണിനിരന്ന വിംബ്ൾഡൺ മിക്സഡ് ഡബിൾസ് മത്സരത്തിൽ രോഹൻ ബൊപ്പണ്ണ-സാനിയ മിർസ ജോടിക്ക് ജയം. രാംകുമാർ രാംനാഥൻ-അങ്കിത റെയ്ന സഖ്യത്തെ 6-2 7-6നാണ് ബൊപ്പണ്ണയും സൈനയും ആദ്യ റൗണ്ടിൽ കീഴടക്കിയത്. ആദ്യമായാണ് ഓപൺ യുഗത്തിൽ രണ്ടുവശത്തും ഇന്ത്യൻ താരങ്ങൾ മാത്രം അണിനിരന്ന മത്സരം.
അതേസമയം, പുരുഷ ഡബിൾസിൽ ബൊപ്പണ്ണയും സിവിജ് ശരണും ചേർന്ന സഖ്യം ആദ്യ റൗണ്ടിൽ എഡ്വേർഡ് വാസെലിൻ-ഹെൻറി കോണ്ടിനെൻ ജോടിയോട് 7-6, 6-4ന് തോറ്റു പുറത്തായി. സിംഗിൾസ് പുരുഷ വിഭാഗത്തിൽ ടോപ് സീഡ് നൊവാക് ദ്യോകോവിച്, രണ്ടാം സീഡ് ഡാനിൽ മെദ്വദേവ്, അഞ്ചാം സീഡ് ആന്ദ്രി റുബ്ലേവ്, ആറാം സീഡ് റോജർ ഫെഡറർ, ഏഴാംസീഡ് മാറ്റിയോ ബെരറ്റീനി, എട്ടാം സീഡ് റോബർട്ടോ ബൗറ്റിസ്റ്റ അഗട്ട് തുടങ്ങിയവർ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ദ്യോകോവിച് 6-4, 6-3, 7-6ന് ഡെന്നിസ് കുഡ്ലയെയും ഫെഡറർ 7-6, 6-1, 6-4ന് റിച്ചാർഡ് ഗാസ്ക്വെയെയുമാണ് തോൽപിച്ചത്.
വനിതകളിൽ ഒന്നാം സീഡ് ആഷ്ലി ബാർതി, രണ്ടാം സീഡ് അറീന സബലെങ്ക, ഏഴാം സീഡ് ഇഗ സ്വയ്റ്റക്, എട്ടാം സീഡ് കരോലിന പ്ലിസ്കോവ, 14ാം സീഡ് ബാർബ ക്രെജ്ചികോവ, 16ാം സീഡ് അനസ്താസിയ പാവ്ല്യുചെങ്കോ എന്നിവർ മൂന്നാം റൗണ്ടിൽ കടന്നു. ബാർതി 6-4, 6-3ന് അന്ന ബ്ലിങ്കോവയെയും സബലെങ്ക 6-0, 6-3ന് മരിയ കാമില സെറാനോയെയുമാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.